Geogebra - 6


ജിയോജിബ്ര  (Std 9 ICT Training)
ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ് ഇന്ററാക്റ്റീവ് ജ്യാമിതി സോഫ്റ്റ് വെയറുകള്‍. ഇത്തരത്തിലുള്ള സോഫ്റ്റ് വെയറുകളില്‍ വളരെയേറെ സാധ്യതകളുള്ള ഒരു സോഫ്റ്റ് വെയറാണ് ജിയോജിബ്ര. ജിയോജിബ്ര പഠനബോധനപ്രക്രിയയില്‍ രണ്ടുരീതിയില്‍ ഉപയോഗിക്കാം. 1.അധ്യാപകസഹായി 2. സ്വയംപഠനസഹായി.
പ്രൈമറി തലം മുതല്‍ ബിരുദാനന്തരതലം വരെ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഒരു ഇന്ററാക്റ്റീവ് സോഫ്റ്റ് വെയറാണിത്.
Applications --> Education--> Geogebra എന്ന ക്രമത്തില്‍ നമുക്കിത് തുറക്കാം. തുറന്നു വരുന്ന ജാലകം ശ്രദ്ധിക്കൂ.
ജിയോജിബ്ര ജാലകത്തിന് വിവിധ ഭാഗങ്ങലുണ്ട്. Title bar, Menu bar, Tool bar, Algeba view, Graphic view, Spreadsheet view, Input bar.
ജിയോജിബ്ര സോഫ്റ്റ് വെയറിലെ ടൂള്‍ ബാറില്‍ 11 സെറ്റ് ടൂളുകളിലായി 58 ടൂളുകളാണുള്ളത്. ഓരോ ടൂള്‍ ബോക്സിലേയും താഴെ വലതുവശത്തു കാണുന്ന ചെറിയ ആരോയില്‍ ക്ലിക്കു ചെയ്താല്‍ ആ ടൂള്‍ സെറ്റിലുള്ള മറ്റു ടൂളുകളും കാണാം. ഇവിടെയുള്ള ടൂളുകളുപയോഗിച്ച് Graphic view ല്‍ ജ്യാമിതീയ രൂപങ്ങള്‍ ഉണ്ടാക്കാം. ഏതെങ്കിലും objectനെ Graphic View വില്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ Algebraic Representation ആള്‍ജിബ്ര.വ്യുവില്‍.കാണാം.
ചിത്രങ്ങള്‍ വരയ്ക്കുന്നതിനും മറ്റും തലത്തിലെ (Drawing pad) അക്ഷങ്ങളും ഇടതുവശത്തെ പാനലും (Algebra view) ആവശ്യമില്ല. View മെനുവില്‍ നിന്നും അവ വേണ്ടെന്ന് വെയ്ക്കുവാനും ആവശ്യമുള്ളപ്പോള്‍ ഉള്‍പ്പെടുത്താനും സാധിക്കും.
Activity 1. Examine all the tools in the tool bar and list its uses.
Activity 2. Construct the midpoint of a segment.
Activity 3. Construct a line perpendicular to a given line and through a given point.
Activity 4. Construct a line parallel to a given line and through a given point.
Activity 5. Construct the perpendicular bisector of a line segment.
Activity 6. Construct the angle bisector of an angle.
Activity 7. Construct a rectangle
Activity 8. Construct a square.
Activity 9. Construct an eqilateral triangle.
Activity 10. Construct an equilateral riangle and a square using the tool regular polygon
Activity 11. Construct the circumcircle of a riangle.
Activity 12. Construct the incircle of a triangle.
Activity 13. Constrct a triangle ABC and measure the sides and interior angles.
Activity 14. Constrct a triangle ABC with AB = 6, AC = 7 and <A = 70o
Activity 15. Draw quadrilateral, pentagon, and hexagon in different colours using
regular polygon tool in Geogebra. Mark the length of sides, perimeter, and area on each shape.
Activity 16. Draw all the diagonals starting from one of the vertices of each of the
polygons that we drew so far.
Ativity 17. Draw a triangle. Measure the interior angles and write down the measures. Using the Insert text tool exhibit the following.

Activity 18. Draw a quadrilateral. Measure the interior angles and write down the measures. Using the Insert text tool exhibit the following.
സ്ലൈഡറുകള്‍.
രൂപങ്ങള്‍ നാം നിര്‍ദ്ദശിക്കുന്നതിനനുസരിച്ച് ചലിപ്പിക്കുന്നതിനുള്ള സംവിധാനമാണ് സ്ലൈഡറുകള്‍. സ്ലൈഡര്‍ ടൂള്‍ എടുത്ത് സ്ലൈഡര്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലത്ത് ക്ലിക്ക് ചെയ്യുക. സ്ലൈഡറിലുള്ള 'a' എന്ന ബിന്ദു -5 മുതല്‍ 5 വരെ ചലിപ്പിക്കും എന്നതാണ് കാണിച്ചിരിക്കുന്നത്. ഇവ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റാം. തുടര്‍ന്ന് apply ക്ലിക്ക് ചെയ്താല്‍ slider പ്രത്യക്ഷപ്പെടുന്നു.
Activity 1. slider ന്റെ വില നാം മാറ്റുന്നതിനനുസരിച്ച് നീളം കൂടിവരുന്ന രേഖ (വര) വരയ്ക്കുക
Activity 2. slider ന്റെ വില നാം മാറ്റുന്നതിനനുസരിച്ച് ആരം കൂടിവരുന്ന വൃത്തം വരയ്ക്കുക.
Activity 2. ഒരു സ്ലൈഡര്‍ നിര്‍മ്മിക്കുക. slider ലെ ചരത്തിന്റെ പരിധി 2 മുതല്‍ 10 വരെ ആക്കുക. വര്‍ദ്ധനവ് 1. slider ചലിപ്പിക്കുമ്പോള്‍ വശങ്ങളുടെ എണ്ണം കൂടിവരുന്ന സമബഹുഭുജം വരയ്ക്കുക. Slider ന് ആനിമേഷന്‍ നല്കുക.
slider ല്‍ കോണളവും

കോണളവും സ്ലൈഡറുപയോഗിച്ച് നിയന്ത്രിക്കാനാകും. ഇതിന് slider ല്‍ Number എന്നതിനുപകരം Angle എന്ന് മൗസ് ക്ലിക്ക് വഴി തെരഞ്ഞെടുക്കണം. സ്ലൈഡറിലുള്ള ∝ എന്ന കോണിന്റെ വില 00 തൊട്ട് 3600 വരെയാക്കാം.
Activity 3.ഈ ചിത്രത്തില്‍ കോണ്‍ ABCയുടെ അളവ് സ്ലൈഡറില്‍ ക്രമീകരിക്കുക. ത്രികോണത്തിലെ മറ്റ് കോണുകള്‍ അളക്കുക. കോണ്‍ CBD, കോണ്‍ C, കോണ്‍ A

ഇവ തമ്മിലുള്ള ബന്ധം കണ്ടെത്തുക. സ്ലൈഡര്‍ ചലിപ്പിച്ച് നിരീക്ഷിക്കുക.
Activity 4. Activity 3 ലെ ചിത്രത്തില്‍ C യില്‍ക്കൂടി AB ക്ക് സമാന്തരം വരക്കുക. AB പാദമായി C യില്‍ക്കൂടിയുള്ള സമാന്തരത്തില്‍ ശീര്‍ഷം വരത്തക്കവിധം മറ്റൊരു ത്രികോണം വരയ്ക്കുക. ഈ ത്രികോണങ്ങളുടെ വിസ്തീര്‍ണ്ണങ്ങള്‍ താരതമ്യം ചെയ്യുക. സ്ലൈഡര്‍ ചലിപ്പിച്ച് നിരീക്ഷിക്കുക.
ഡൈലേഷന്‍
ഒമ്പതാമത്തെ ടൂള്‍ ബോക്സിലുള്ള Dilate Object from Point by Factor എന്ന ടൂളുപയോഗിച്ച് നമുക്ക് ഒരു രൂപത്തെ , ഒരു നിശ്ചിത ബിന്ദുവില്‍ നിന്നുള്ള ദൂരം അടിസ്ഥാനമാക്കി വലുതാക്കുകയോ ചെറുതാക്കു കയോ ചെയ്യാവുന്നതാണ്.
ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം Polygon ടൂളുപ യോഗിച്ച് വരയ്ക്കുക. തുടര്‍ന്ന് മറ്റൊരു ബിന്ദു അടയാളപ്പെടുത്തുക. Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം ത്രികോണ ത്തിന്റെ ഉള്ളിലും പിന്നീട് ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Number എന്നതില്‍ ഏതെങ്കിലും ഒരു സംഖ്യ ( 0.5, 1, 1.5, 2, 3,....) നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റം നിരീക്ഷിക്കൂ.
എത്ര മടങ്ങ് മാറ്റണം എന്ന് നാം നിര്‍ദ്ദേശിക്കുന്ന സംഖ്യയെ വേണ മെങ്കില്‍ ഒരു സ്ലൈഡര്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയുമാകാം. മുമ്പ് സൂചി പ്പിച്ച ഉദാഹരണത്തില്‍ ഒരു സ്ലൈഡര്‍ ഉണ്ടാക്കിയതിനുശേഷം (Slider on Number ( Name, Interval [Minimum ; o , maximum ; any number > 0, Increment ; any number]) Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം ത്രികോണത്തിന്റെ ഉള്ളിലും പിന്നീട് ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Number എന്നതില്‍ സ്ലൈഡറിന്റെ പേര് നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റം നിരീക്ഷിക്കുക.

Activity 1. ഒരു വൃത്തം വരച്ച് അതിന്റെ കേന്ദ്രം ആധാരമാക്കി 3 മടങ്ങ് വലുതാക്കുക.
Activity 2. A കേന്ദ്രമാക്കി ഒരു വൃത്തം വരയ്ക്കുക. അതില്‍ C, D എന്നീ രണ്ട് ബിന്ദുക്കള്‍ അടയാളപ്പെടുത്തുക. ഞാണ്‍ CD വരയ്ക്കുക. 0 മുതല്‍ 1 വരെ വിലകള്‍ സ്വീകരിക്കുന്ന ഒരു സ്ലൈഡര്‍ നിര്‍മ്മിക്കുക. D ആധാരമാക്കി C യെ സ്ലൈഡറിലുള്ള വില കാണിക്കുന്നത്രയും മടങ്ങ് ഡൈലേറ്റ് ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന ബിന്ദുവിന് E എന്ന പേര് നല്കുക. AEയോജിപ്പിക്കുക.. <AED അടയാളപ്പെടുത്തുക. <AED=90 o ആകുന്നതെപ്പോഴൈണ് ?
Activity 3. ഒരു ചതുരം വരയ്ക്കുക. ചിത്രത്തില്‍ കാണുന്നതുപോലെ ചതുരത്തില്‍ ഒരു ത്രികോണം ഉള്‍ക്കൊള്ളിക്കുക. Dialate, Slider എന്നീ ടൂളുകളുപയോഗിച്ച് Cയെ നിയന്ത്രിക്കണം.

തയ്യാറാക്കുന്ന ഇത്തരം പ്രോഡക്ടുകള്‍ ഒരു ഫോള്‍ഡറില്‍ saveചെയ്യാന്‍ മറക്കരുത്.